കെ. പി. സി. സി തിരഞ്ഞെടുപ്പ് ഒക്ടോബറില്‍
ദില്ലി: കെ..പി.സി.സി തിരഞ്ഞെടുപ്പ് ഒകടോബറില്‍ നടത്തും. ആഗസ്ത് 22 ചൊവാഴ്ച സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കെ. കരുണാകരനും എ. കെ. ആന്റണിയും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
നവംബര്‍ ഒന്നിന് പുതിയ കെ. പി. സി. സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി പോഷകസംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റി ധാരണയിലെത്തിയിട്ടില്ല.
സപ്തംബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് സംഘടനാ തിരഞ്ഞെടുപ്പ് ഒക്ടോബറിലേയ്ക്ക് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായതിനെത്തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ട് കരുണാകരനെയും ആന്റണിയെയും ചര്‍ച്ചയ്ക്കു വിളിക്കുകയായിരുന്നു.
ഗ്രൂപ്പ് യുദ്ധം കേരളത്തില്‍ സംഘടനയുടെ ശക്തി ചോര്‍ത്തുമെന്ന ഘട്ടത്തിലാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍. കേരളത്തിന്റെ ചുമതല വഹിക്കുന്ന ഗുലാം നബി ആസാദും ചര്‍ച്ചകളില്‍ പങ്കെടുത്തു.












Click it and Unblock the Notifications