ഡോക്ടര്‍മാര്‍ പണിമുടക്ക് പിന്‍വലിച്ചു
കോഴിക്കോട് : ആഗസ്ത് 25ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്. കണ്ണൂര്‍ ജില്ലാ കളക്ടറുടെയും രാഷ്ട്രീയനേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ആഗസ്ത് 23 ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് വേണ്ടെന്ന ഡോക്ടര്‍മാരുടെ തീരുമാനമുണ്ടായതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഭാസ്കരന്‍ അറിയിച്ചു.പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്കും പിന്‍വലിച്ചു.












Click it and Unblock the Notifications