വെള്ളപ്പൊക്കം: ആന്ധ്രയില്‍ 65 മരണം
ഹൈദരാബാദ്: ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.അഞ്ചു പേരെ കാണാതായിട്ടുണ്ട്.
കനത്ത മഴ മൂലം കഷ്ടപ്പെടുന്ന പ്രദേശങ്ങള്‍ മന്ത്രിമാര്‍ക്കും എം.എല്‍.മാര്‍ക്കും സന്ദര്‍ശിക്കാനായി ആന്ധ്രപ്രദേശ് നിയമസഭ രണ്ടു ദിവസത്തേക്ക് യോഗം നിര്‍ത്തിവെച്ചു.
സംസ്ഥാനത്തെ 13 ജില്ലകളിലെ 292 ഗ്രാമങ്ങളെയാണ് മഴയും വെള്ളപ്പൊക്കവും സാരമായി ബാധിച്ചത്. ഗുണ്ടൂര്‍ ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത് - 26 പേര്‍. 17,000ത്തോളം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 2644 വീടുകള്‍ മഴയില്‍ തകര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു വ്യക്തമാക്കി.
കൃഷിയും വാര്‍ത്താവിനിമയും ആകെ താറുമാറായിരിക്കുകയാണ്. ഒങ്കോളിനും ഗുണ്ടൂറിനും ഇടക്കുള്ള ദേശീയപാത വെള്ളത്തില്‍ മുങ്ങി.
ഉള്‍ഗ്രാമങ്ങളിലുള്ളവരെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 101 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഡോക്ടര്‍മാരുടെ സംഘം തിരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും നായിഡു പ്രഖ്യാപിച്ചു.












Click it and Unblock the Notifications