ഗോപാല്‍ തിരിച്ചെത്തി
ചെന്നൈ : വീരപ്പനുമായി രണ്ടാംവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി നക്കീരന്‍ ഗോപാല്‍ ആഗസ്ത് 24 വ്യാഴാഴ്ച രാവിലെ തിരിച്ചെത്തി.
കരുണാനിധിയെ ഉടന്‍ തന്നെ ഗോപാല്‍ കാണുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വീരപ്പനുമായി നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കാവേരി നദീജല തര്‍ക്കം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് വിടണമെന്ന നിലപാടില്‍ വീരപ്പന്‍ അല്‍പ്പം അയവു വരുത്തിയിട്ടുണ്ടെന്ന് അറിയുന്നു. അഞ്ച് തമിഴ് തീവ്രവാദികളെയും 51 ടാഡാ തടവുകാരെയും വിടണമെന്ന കാര്യത്തില്‍ വീരപ്പന്‍ കടുംപിടുത്തത്തിലാണ്. രാജ്കുമാര്‍ സുരക്ഷിതനാണെന്ന് ഗോപാല്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications