Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപാല്‍ കരുണാനിധിയെ കണ്ടു

ചെന്നൈ : വീരപ്പനുമായി രണ്ടാംവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നക്കീരന്‍ ഗോപാല്‍ ആഗസ്ത് 24 വ്യാഴാഴ്ച രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ സന്ദര്‍ശിച്ചു. ഉച്ചക്ക് ഒരു മണി വരെ കരുണാനിധിയുടെ വസതിയില്‍ വെച്ച് ഇരുവരും ചര്‍ച്ച നടത്തി.

കര്‍ണാടക തമിഴ്നാട് സര്‍ക്കാരുകള്‍ക്കുള്ള വീരപ്പന്റെ മറുപടി അടങ്ങിയ രണ്ട് വീഡിയോ കാസറ്റുകള്‍ കരുണാനിധിക്ക് കൈമാറിയിട്ടുണ്ടെന്ന് ചര്‍ച്ചക്ക് ശേഷം ഗോപാല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ കാസറ്റിലുള്ള വിവരങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ഗോപാല്‍ തയ്യാറായില്ല. കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ കരുണാനിധിയുമായി ചര്‍ച്ചക്കായി ആഗസ്ത് 25വെള്ളിയാഴ്ച ചെന്നൈയില്‍ എത്തുമെന്നും ഗോപാല്‍ അറിയിച്ചു.

തമിഴ്നാട് ആഭ്യന്തര സെക്രട്ടറി ശാന്ത ഷീലാ നായരും ചീഫ് സെക്രട്ടറി എ.പി.മുത്തുസ്വാമിയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗോപാലും വീരപ്പനുമായി നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

കാവേരി നദീജല തര്‍ക്കം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് വിടണമെന്ന കാര്യത്തിലും തമിഴ്നാട്ടില്‍ പത്താം ക്ലാസ് വരെ തമിഴ് ഭാഷ അധ്യയന മാധ്യമമാക്കണമെന്ന കാര്യത്തിലുമുള്ള വീരപ്പന്റെ നിലപാടില്‍ അല്‍പ്പം അയവു വരുത്താന്‍ ഗോപാലിന് കഴിഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+