ഇന്ത്യക്ക് 90 കോടി ഡോളര്‍ ജപ്പാന്‍ സഹായം
ദില്ലി: ഇന്ത്യക്ക് ജപ്പാന്‍ 90 കോടി ഡോളര്‍ സഹായം നല്കും. സിംഹാദ്രി താപവൈദ്യുത നിലയത്തിന്റെ രണ്ടാം ഘട്ടത്തിനും ദില്ലി മെട്രൊ റെയില്‍ പദ്ധതിക്കുമാണ് സഹായമനുവദിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ജാപ്പനിസ് പ്രധാനമന്ത്രി യോഷിറോ മോറിയും പ്രധാനമന്ത്രി വാജ്പേയിയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യമറിയിച്ചത്.
പൊഖ്റാന്‍ അണുപരീക്ഷണത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര ഉപരോധം കാരണം ഇന്ത്യക്കുള്ള സഹായം ജപ്പാന്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications