കല്യാണ്‍ജി അന്തരിച്ചു
മുംബൈ: ഹിന്ദി ചലച്ചിത്ര സംഗീത രംഗത്തെ പ്രശസ്ത സംഗീത സംവിധായക ജോഡിയായ കല്യാണ്‍ജി- ആനന്ദ്ജി സഹോദരന്മാരില്‍ ജ്യേഷ്ഠനായ കല്യാണ്‍ജി (70) അന്തരിച്ചു. ആഗസ്ത് 24 വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു അന്ത്യം.
കടുത്ത ആസ്ത്മാരോഗ ബാധയെത്തുടര്‍ന്ന് ആഗസ്ത് 10ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന കല്യാണ്‍ജിയുടെ രോഗനില വ്യാഴാഴ്ച വഷളാവുകയായിരുന്നു. മരണസമയത്ത് ഭാര്യയും അഞ്ചു മക്കളും സഹോദരന്‍ ആനന്ദ്ജിയും അടുത്തുണ്ടായിരുന്നു.
മൂന്ന് ദശാബ്ദക്കാലത്തോളം ഹിന്ദി സിനിമാ രംഗത്ത് നിറഞ്ഞു നിന്ന കല്യാണ്‍ജി- ആനന്ദ്ജി സഹോദരന്മാര്‍ നിരവധി അനശ്വരഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സച്ചാ ഝൂഢ, ബ്ലാക്ക് മെയില്‍, സഫര്‍, ലാവാരിസ്, ഛലിയ, ഡോണ്‍, പൂരബ് ഔര്‍ പശ്ചിം, കോരാ കാഗസ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു.












Click it and Unblock the Notifications