വീരപ്പന്റെ പുതിയ കാസറ്റ് എത്തി
ചെന്നൈ : വീരപ്പനുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ അടങ്ങിയ കാസറ്റ് നക്കീരന്‍ ഗോപാല്‍ ചെന്നൈയിലേക്ക് കൊടുത്തയച്ചു. ഇതില്‍ വീരപ്പന്‍ പുതിയ ആവശങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി അറിയിച്ചു.
ഗോപാലിനൊപ്പം പോയ ഒരാള്‍ വഴി കൊടുത്തയച്ച കാസറ്റ് ആഗസ്ത് 23ന് ചെന്നൈയില്‍ കിട്ടിയിട്ടുണ്ട്. വീരപ്പന്‍ മുമ്പ് ഉന്നയിച്ച ആവശ്യങ്ങളുടെയും അവയ്ക്ക് തമിഴ്നാട് കര്‍ണാടക സര്‍ക്കാരുകള്‍ നല്‍കിയ മറുപടിയുടെയും അടിസ്ഥാനത്തില്‍ ഗോപാല്‍ വീരപ്പനുമായി വനത്തില്‍ ചര്‍ച്ച നടത്തുകയാണ്.
എന്നാല്‍ രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗോപാല്‍ ആഗസ്ത് 24 പുലര്‍ച്ചെ കരുണാനിധിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗസ്ത് 23 ന് പുറത്തിറങ്ങിയ നക്കീരനില്‍ ഗോപാല്‍ വീരപ്പനുമായി രണ്ടാം വട്ട ചര്‍ച്ച നടത്തുന്നതിന്റെ നാല് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.












Click it and Unblock the Notifications