മൃഗബലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഇന്ത്യന്‍ വെജിറ്റേറിയന്‍ കോണ്‍ഗ്രസ് കേരള ശാഖയുടെ സെക്രട്ടറിയും പ്രകൃതി സ്നേഹിയുമായ എ.വി.കെ. മൂസത് ആണ് ഈ ആവശ്യവുമായി കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ ദുര്‍ാപൂജയ്ക്കു മുമ്പ് മൃഗബലി ,പ്രത്യേകിച്ചും കല്‍ക്കത്തയിലെ കാളീഘട്ടിലുള്ള കാളീ ക്ഷേത്രത്തില്‍ നടക്കുന്നത് നിരോധിക്കണമെന്ന് അദ്ദേഹം കോടതിയോടാവശ്യപ്പെട്ടു.
കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസിനു സമര്‍പ്പിച്ച ഒരു നിവേദനത്തിലാണ് മൂസത് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിവേദനം ഒരു പൊതു താത്പര്യ ഹര്‍ജിയായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റീസിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ബോധവത്കരണ ഓഫീസറും അഖിലേന്ത്യാ അറവുശാല നിരോധന സമിതി പ്രവര്‍ത്തകനുമാണ് മൂസത്












Click it and Unblock the Notifications