ചോര്‍ച്ച തടയാന്‍ സിപിഎം അംഗത്വ ഫീസ് കുറയ്ക്കുന്നു
തിരുവനന്തപുരം : പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാസ ലെവിയില്‍ സിപിഎം കുറവ് വരുത്തി. ഇത് അംഗങ്ങളുടെ ചോര്‍ച്ച തടയാനാണെന്ന് കരുതപ്പെടുന്നു.
ലെവിയില്‍ കുറവ് വരുത്തിയിട്ടുള്ളത് പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് 3,000 രൂപക്കും 5,000 രൂപക്കും ഇടക്ക് വരുമാനമുള്ളവര്‍ വരുമാനത്തിന്റെ രണ്ട് ശതമാനം ലെവിയായി നല്‍കിയാല്‍ മതി. നേരത്തെ 3,000 രൂപ വരുമാനമുള്ളവര്‍ അഞ്ച് ശതമാനം ലെവി നല്‍കേണ്ടിയിരുന്നു.
കൂടിയ ലെവി നിരക്ക് കാരണം പല അംഗങ്ങളും തങ്ങളുടെ അംഗത്വം പുതുക്കിയിരുന്നില്ല. പാര്‍ട്ടി ഉന്നതങ്ങളില്‍ തന്നെ ഇതിനോട് എതിര്‍പ്പുണ്ടായിരുന്നു. പറഞ്ഞിരിക്കുന്ന തുകയേക്കാള്‍ കുറഞ്ഞ തുക ചില അംഗങ്ങള്‍ ലെവിയായി ഒടുക്കിയതും ലെവി തുക കുറയ്ക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കി.
പാര്‍ട്ടി പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് സിപിഎമ്മിന് ഇന്ത്യയൊട്ടാകെ 7,17,000 അംഗങ്ങളുണ്ട്. 2,68,183 അംഗങ്ങളുള്ള കേരളമാണ് ഒന്നാമത്. പശ്ചിമബംഗാളില്‍ പാര്‍ട്ടിക്ക് 2,24,468 അംഗങ്ങളുണ്ട്.












Click it and Unblock the Notifications