മോഷണം പോയ വിഗ്രഹങ്ങള്‍ കണ്ടെത്തി
പാലക്കാട്: താരേക്കാട് ശിവക്ഷേത്രത്തില്‍ നിന്ന് ആഗസ്ത് 21 തിങ്കളാഴ്ച മോഷണം പോയ പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി. ആഗസ്ത് 24 വ്യാഴാഴ്ചയാണ് ഇവ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള ഒരു കലുങ്കിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു വിഗ്രഹങ്ങള്‍.
സമീപവാസികള്‍ ആണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേയ്ക്ക് മടക്കി നല്‍കും.
ഒരു കോടി രൂപയോളം വിലമതിക്കുന്ന ശിവന്റെയും പാര്‍വതിയുടെയും വിഗ്രഹങ്ങള്‍ ആണിവ. അഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ടിവയ്ക്ക്.












Click it and Unblock the Notifications