ആവശ്യം തള്ളി; കരുണാകരന്‍ ഗ്രൂപ്പ് യോഗം 26-ന്
ദില്ലി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിനെ മാറ്റണമെന്ന കെ. കരുണാകരന്റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളി. തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കൂ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് പറഞ്ഞു.
തന്റെ ആവശ്യം ഹൈക്കമാന്റ് നിരാകരിച്ചതിന് തിരിച്ചടിയുണ്ടാകുമെന്ന് കരുണാകരന്‍ മുന്നറിയിപ്പു നല്‍കി. ആഗസ്ത് 26 ശനിയാഴ്ച എറണാകളുത്തു ചേരുന്ന ഐ ഗ്രൂപ്പ് യോഗം ഭാവിപരിപാടികള്‍ തീരുമാനിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് സംഘടന പുന:സംഘടിപ്പിച്ചാല്‍ അത് യു.ഡി.എഫിന്റെ വിജയസാധ്യതയെ തകിടം മറിക്കുമെന്ന് ആസാദ് പറഞ്ഞു. ഹൈക്കമാന്റ് തീരുമാനം കരുണാകരനെ അറിയിച്ചിട്ടുണ്ട് എന്നും ആസാദ് പറഞ്ഞു.
ആഗസ്ത് 22 ചൊവാഴ്ച നടന്ന ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ്സില്‍ പുന:സംഘടന വേണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടത്. ബുധനാഴ്ച നടന്ന ചര്‍ച്ചയിലും കരുണാകരന്‍ തന്റെ ആവശ്യത്തില്‍ ഉറച്ചു നിന്നു. അതിനു ശേഷമാണ് കരുണാകരന്റെ ആവശ്യത്തെ മറികടക്കാനുള്ള തീരുമാനം ഹൈക്കമാന്റ് എടുത്തത്.












Click it and Unblock the Notifications