ബാലകൃഷ്ണപിള്ള കോടതിയിലെത്തി
കൊച്ചി : ഗ്രാഫൈറ്റ് കേസില്‍ പ്രതിയായ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള എംഎല്‍എ ആഗസ്ത് 24 വ്യാഴാഴ്ച രാവിലെ ഹൈക്കോടതിയില്‍ ഹാജരായി. ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണ് വെട്ടിച്ച് കോടതിയ്ക്കകത്തു കടന്ന പിള്ള പുറത്തിറങ്ങിയ ശേഷം ഫോട്ടോ എടുക്കാന്‍ അനുവദിച്ചു.
പിള്ളക്ക് വേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ യു.ആര്‍.ലളിതാണ് ഹാജരായത്. ഏതാനും ദിവസം മുമ്പ് ഈ കേസുമായി ബന്ധപ്പെട്ട് പിള്ളയെ പൊലീസ് അറസ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ആഗസ്ത് 24ന് കോടതിയില്‍ ഹാജരാകണമെന്ന് ജാമ്യവ്യവസ്ഥയുണ്ടായിരുന്നു. അത് പ്രകാരമാണ് പിള്ള കോടതിയില്‍ എത്തിയത്.












Click it and Unblock the Notifications