റെയില്‍ ഗതാഗതം തടസ്സപ്പെട്ടു
ആലപ്പുഴ: റെയില്‍വെ സംരക്ഷണ സേനയിലെ ഒരുദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി റെയില്‍വെ തൊഴിലാളികള്‍ ആഗസ്ത് 23 ബുധനാഴ്ച നടത്തിയ പണിമുടക്ക് എറണാകുളം- ആലപ്പുഴ മേഖലയില്‍ തീവണ്ടി ഗതാഗതം ഏറെ നേരം തടസ്സപ്പെടുത്തി.
രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെയാണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടത്. ഇതിനോടൊപ്പം കൊച്ചിയിലെ സ്വകാര്യ ബസ്സ് സമരം കൂടിയായതോടെ ജനങ്ങളുടെ കാര്യം കഷ്ടത്തിലായി.
മേയ് മാസത്തിന്റെ ഒടുവില്‍ പ്ലാറ്റ്ഫോമിലിരുന്ന് പുകവലിച്ച മൂന്ന് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തതാണ് റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥനോടുള്ള എതിര്‍പ്പിനു കാരണം. തൊഴിലാളികള്‍ കൂട്ടത്തോടെ അവധിയെടുത്തായിരുന്നു സമരം.












Click it and Unblock the Notifications