ആദിവാസിസ്ത്രീപീഡനം:കേന്ദ്രസംഘം വരുന്നു
ദില്ലി : കേരളത്തിലെ ആദിവാസി സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലസംഘത്തെ അയക്കുന്നു.
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ക്കുറിച്ച് കോഴിക്കോട് ആസ്ഥാനമായുള്ള കോട്ടൂളി കേരള വനവാസി വികാസ കേന്ദ്രം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തെ അയക്കുന്നതെന്ന് കേന്ദ്ര ഗിരിവര്‍ഗ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.കേന്ദ്ര പട്ടികവര്‍ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിന് ഇതുസംബന്ധിച്ച് വനവാസി വികാസ കേന്ദ്രം പരാതി നല്കിയിരുന്നു.
ഗിരിവര്‍ഗ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പുറമേപട്ടികജാതി പട്ടികവര്‍ഗ കമ്മീഷനിലെ വീണ നയ്യാര്‍, മാലതി സിന്‍ഹ, ദേശീയ വനിതാ കമ്മീഷനിലെ അനസൂയ ഉയ്കേ എന്നിവരും സംഘത്തിലുണ്ടാവും.
അഗളി ഹോസ്റലിലെ ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവവും സംഘം അന്വേഷിക്കും. അഗളി ഹോസ്റല്‍ സംഭവത്തില്‍ വാര്‍ഡനടക്കം മൂന്ന് പേര്‍ക്കെതിരെ പാലക്കാട് ജില്ലാ കളക്ടര്‍ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗിരിവര്‍ഗ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications