Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി ഭൂനിയമം റദ്ദാക്കി

കൊച്ചി: പട്ടികവര്‍ഗ്ഗക്കാര്‍ക്ക്(പ്രധാനമായും ആദിവാസികള്‍ക്ക് ) ഭൂമി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച 1999-ലെ നിയമത്തിലെ വകുപ്പുകള്‍ കേരള ഹൈക്കോടതി റദ്ദാക്കി. 1975-ലെ നിയമത്തെ അസാധുവാക്കി രൂപം കൊണ്ട 99-ലെ നിയമം ഭരണഘടനാനുസൃതമല്ലെന്ന് പറഞ്ഞാണ് കോടതി ഇങ്ങനെ ഉത്തരവിറക്കിയത്.

75-ലെ നിയമം അനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവുകള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റിസ് പി.കെ. ബാലസുബ്രഹമണ്യന്‍, ജസ്റിസ് സി.എസ്. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

99-ലെ നിയമം പട്ടികവര്‍ഗ്ഗക്കാരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നു തെളിഞ്ഞതിനാല്‍ ആ നിയമത്തിന്റെ വകുപ്പുകള്‍ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയുകയും ചെയ്യുന്നുണ്ട് ഈ ഉത്തരവ്.

പി.യു.സി.എല്‍, നിയമവേദി, ഡോ. നല്ലതമ്പി തേര എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+