Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനദുരന്തം: മരിച്ചവരില്‍ ഒരു ഇന്ത്യക്കാരിയും

മനാമ: ബഹറിന്‍ കടലില്‍ കത്തി വീണ ഗള്‍ഫ് എയര്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യാക്കാരിയാണെന്നറിയുന്നു. വിമാനത്തിലെഎയര്‍ഹോസ്റ്റസായിരുന്നു ഇവര്‍ എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

വിമാനജോലിക്കാരില്‍ ഒരു ഇന്ത്യക്കാരിയുണ്ടെന്ന് ഗള്‍ഫ് എയര്‍ വക്താവ് സ്ഥിരീകരിച്ചു. ക്യാപ്റ്റന്‍ ബഹറിന്‍സ്വദേശിയും കോ-പൈലറ്റ് ഒമാനിയും ആണ്. ബഹറിന്‍,ഫിലിപ്പീന്‍സ്, പോളണ്ട്, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് വിമാനജീവനക്കാര്‍.

യാത്രക്കാരില്‍ കൂടുതല്‍ പേരും അറബികളാണ്. ഈജിപ്ത്-63, സൗദി-12, ബ്രിട്ടന്‍-2, പലസ്തീന്‍-9, യു.എ. ഇ-6, ചൈന-3, കാനഡ-1, യു.എസ് -1, ആസ്ട്രേലിയ-1, കുവൈറ്റ്-1, സുഡാന്‍-1, ഒമാന്‍-1 എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ അധികവും കുട്ടികളാണ്.

135 യാത്രക്കാരും എട്ടു ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്‍െറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+