വിമാനദുരന്തം: ബ്ലാക്ക് ബോക്സും ടേപ്പും കണ്ടെത്തി
മനാമ: ആഗസ്ത് 24 വ്യാഴാഴ്ച ബഹറിന്‍ കടലില്‍ കത്തി വീണ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും വോയിസ് റെക്കോര്‍ഡറും കടലില്‍ നിന്നു കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് തെരച്ചില്‍ സംഘം ഇവ വീണ്ടെടുത്തത്.
വിമാനത്തിന്റെ ഒരു എഞ്ചിന് തീ പിടിച്ചതാണ് അപകടകാരണം. ബഹറിന്‍ വിമനത്താവളത്തിനു ഒന്നര കിലോമീറ്റര്‍ പിറകില്‍ വച്ചാണ് വിമാനം കടലില്‍ പതിച്ചത്. വിമാനം നിലത്തിറക്കാന്‍ പൈലറ്റ് രണ്ടു തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
കാലാവസ്ഥ വളരെ മോശമായതാണ് രക്ഷപ്പെടല്‍ ശ്രമം പരാജയപ്പെടാന്‍ കാരണമെന്നറിയുന്നു. മണല്‍ക്കാറ്റും ശക്തമായ കാറ്റും പൈലറ്റിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി.
യു.എസില്‍ നിന്നുള്ള വിദഗ്ധ സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബഹറിനിലെത്തും. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അവര്‍ ബഹറിന്‍ അധികൃതരെ സഹായിക്കും.












Click it and Unblock the Notifications