ഗള്‍ഫ് എയര്‍ വിമാനം കടലില്‍ കത്തി വീണ് 143 പേര്‍ മരിച്ചു
മനാമ: 143 പേര്‍ കയറിയ ഗള്‍ഫ് എയര്‍ബസ് ആഗസ്റ്റ് 23 ബുധനാഴ്ചരാത്രി ബഹറിനു സമീപം കടലില്‍ കത്തി വീണു. വിമാനത്തിന്റ നഷ്ടാവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി. യാത്രക്കാര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നറിവായിട്ടില്ല.
കെയ്റോയില്‍ നിന്നു ബഹറിന്റെ തലസ്ഥാനമായ മനാമയിലേയ്ക്ക് വന്ന വിമാനത്തിന്റെ ഒരു എഞ്ചിന് തീ പിടിച്ചതാണ് അപകടകാരണം. തീ പിടിച്ച വിമാനം ഉടന്‍ തന്നെ വിമാനത്താവളത്തിനു നാലു കിലോമീറ്റര്‍ അകലെ കടലില്‍ പതിക്കുകയായിരുന്നു.
എ- 320 എയര്‍ബസാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാരടക്കം 143 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായി ബഹറിന്‍ വ്യോമമന്ത്രാലയം അറിയിച്ചു.ദുരന്തമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. യു. എസ് നാവികസേനയുടെയും ബഹറിന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും ഹെലികോപ്ടറുകള്‍ കടലില്‍ തെരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications