ഓഹരി വിപണിയില്‍ താഴ്ച
മുംബൈ: ആഗസ്ത് 25 വെള്ളിയാഴ്ച ഓഹരി വിപണിയില്‍ സൂചിക താഴ്ച രേഖപ്പെടുത്തി. മുംബൈ വിപണിയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും സൂചിക താഴ്ന്നു. മുംബൈ വിപണി 41.81 പോയിന്റും എന്‍. എസ്. ഇ സൂചിക 8.90 പോയിന്റുമാണ് താഴ്ന്നത്.
സാധാരണ സമയത്തേക്കാള്‍ അര മണിക്കൂര്‍ കൂടി ഇടപാടുകള്‍ക്ക് നീട്ടി നല്‍കിയതാണ് സൂചിക താഴാന്‍ കാരണം. ഈ സമയത്ത് കൂടുതല്‍ കച്ചവടം രേഖപ്പെടുത്തി.
സൂചിക താഴ്ന്നതിനൊപ്പം തന്നെ വില ഉയര്‍ന്നു കൊണ്ടിരുന്ന പല ഓഹരികളുടെയും വില ഇടിഞ്ഞു. ഇന്‍ഫോസിസ്, സീ ടെലി ഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ് തുടങ്ങിയവയ്ക്ക് വില കുറഞ്ഞു.
എന്നാല്‍ സിമന്റ് കമ്പനികളും ഫാര്‍സ്യൂട്ടിക്കല്‍ കമ്പനികളും ലാഭം രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില - 4417.26
തുടങ്ങിയത് - 4459.07
താഴ്ച -41.81
എന്‍. എസ്. ഇ
ഒടുവിലത്തെ നില-1378.05
തുടങ്ങിയത് -1386.95
താഴ്ച -8.90
വിലകൂടിയ ഓഹരികള്‍ -എസ്. എസ്. ഐ, റോള്‍ട്ടാ ഇന്ത്യ, വിപ്രോ, പെന്റാ മീഡിയ ഗ്രാഫിക്സ്, ഡോ.റെഡ്ഡീസ് ലാബ്, റാന്‍ബാക്സി, എ.സി.സി, മദ്രാസ് സിമന്റ്സ്, ഇന്ത്യാ സിമന്റ്സ്, ഗ്രാസിം
വിലകുറഞ്ഞ ഓഹരികള്‍- ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്.
രൂപയുടെ വിനിമയ നിലവാരം
യു. എസ് ഡോളര്‍ -45.90
യു.കെ. പൗണ്ട് -68.78
യൂറോ -41.89
സ്വര്‍ണ്ണം (ഗ്രാമിന്) -455
വെള്ളി (1000 ഗ്രാമിന്) - 8015












Click it and Unblock the Notifications