Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ പേമാരി; മരണം 130 ആയി

ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 130 ആയി. വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്കൂളുകള്‍ക്ക് ആഗസ്ത് 25 വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

തീരദേശ ജില്ലയായ ഗുണ്ടൂരില്‍ 37 പേര്‍ മരിച്ചു. ഹൈദരാബാദില്‍ 20 പേര്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം മരണമടഞ്ഞിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ധാരാളം പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഹൈദരാബാദിലെയും സെക്കന്തരാബാദിലെയും 36,000 ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയ ശേഷം കേന്ദ്രത്തോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കേന്ദ്ര മന്ത്രി ബങ്കാരു ദത്താത്രേയയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+