കശ്മീരില്‍ 10 പാക് സൈനികരെയും 14 ഭീകരരെയും വധിച്ചു
ജമ്മു: പൂഞ്ചില്‍ ഇന്ത്യാ- പാക് സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പത്ത് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ദോദാ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല്പതംഗ പാക് പട്ടാളത്തെ തുരത്താന്‍ നടത്തിയ വെടിവയ്പിലാണ് പത്തു പേര്‍ മരണമടഞ്ഞതെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി 14 ഭീകരരെയും ഇന്ത്യന്‍ സേന വധിച്ചു. അമ്പതു കിലോഗ്രാം ആര്‍.ഡി.എക്സ് ഉള്‍പ്പടെ വന്‍ ആയുധശേഖരവും തീവ്രവാദികളില്‍ നിന്ന് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
ബാരാമുള്ള ജില്ലയിലെ ഗുരുസ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരും രണ്ടു സൈനികരും മരിച്ചു. പൂഞ്ച് ജില്ലയിലെ ചന്ദോക് ഗ്രാമത്തില്‍ സൈന്യം ആറ് ഭീകരരെ വധിച്ചു. ഭീകരരുടെ നിരവധി ഒളിത്താവളങ്ങളും സുരക്ഷാസൈനികര്‍ തകര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications