Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം കടപ്പുറത്ത് സംഘര്‍ഷം,വെടിവപ്പ്

കൊല്ലം: പോര്‍ട്ട് കൊല്ലം കടപ്പുറത്ത് ഇരു വിഭാഗം ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസിന് ആകാശേത്തേയ്ക്കു വെടി വയ്ക്കേണ്ടി വന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് നാലു റൗണ്ട് വെടിവച്ചു.

കടപ്പുറത്ത് ആഗസ്ത് 25 വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ മൂന്നു പേരുടെ വല മറ്റു മൂന്നു പേര്‍ എടുത്തു കൊണ്ടു പോയതാണ് തര്‍ക്കത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും കാരണമായതെന്ന് പള്ളിത്തോട്ടം പോലീസ് പറഞ്ഞു.

വല എടുത്തതിനെ ഒരു വിഭാഗം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. തുടര്‍ന്ന് ഇരു വിഭാഗമായി തിരിഞ്ഞ് കൈയ്യാങ്കളിയും കല്ലേറും തുടങ്ങി.വിവരമറിഞ്ഞ് പോലീസ് സംഘമെത്തുമ്പോഴും കല്ലേറ് രൂക്ഷമായി തുടര്‍ന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസിന് ആകാശത്തേയ്ക്കു വെടിവയ്ക്കേണ്ടി വന്നു.

നാലു റൗണ്ട് വെടിവച്ചതിനെത്തുടര്‍ന്നാണ് ജനം പിരിഞ്ഞു പോയത്. സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സംഘം സംഭവസ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+