Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലി മരക്കാരുടെ രക്തസാക്ഷിത്വം ആചരിക്കുന്നു

കോഴിക്കോട് : പോര്‍ച്ചുഗീസുകാരോട് പോരാടി വീരചരമമടഞ്ഞ കുഞ്ഞാലി മരക്കാരുടെ സ്മരണ പുതുക്കുകയാണ് കേരള ഇസ്ലാമിക് അക്കാദമി. കുഞ്ഞാലിയുടെ രക്തസാക്ഷിത്വം400 വര്‍ഷം തികയുന്ന വേളയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടാം വാരം ചരിത്ര സെമിനാര്‍ നടത്തും. കോഴിക്കോട് സര്‍വകലാശാല ചരിത്രവകുപ്പ് മേധാവി എസ്.എം.മുഹമ്മദ് കോയ കണ്‍വീനറായി ഒരു കമ്മിറ്റി സെമിനാര്‍ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.

കുഞ്ഞാലി മരക്കാരുടെ അന്ത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും അത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാനും ഗോവയിലേക്ക് ഒരു സംഘം വിദഗ്ധരെ അയക്കും.

കുഞ്ഞാലിയുടെ സ്മരണക്കായി ഈയവസരത്തില്‍ തപാല്‍ സ്റാമ്പ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിനെ സയദ് മൊഹ്സിന്‍ ഷിഹാബുദ്ദിന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇസ്ലാമിക് അക്കാദമി യോഗം അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+