തിരുവനന്തപുരത്ത് കനത്ത മഴ:130 വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് തലസ്ഥാന ജില്ലയില്‍ 130ഓളം വീടുകള്‍ തകര്‍ന്നു.
ജില്ലയില്‍ പല ഭാഗങ്ങളിലും വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ തമ്പാനൂര്‍, മണക്കാട്, ജഗതി, കണ്ണമ്മൂല, കുമാരപുരം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം ദുരിതം സൃഷ്ടിച്ചു.
നെയ്യാറ്റിന്‍കര- തിരുവനന്തപുരം ദേശീയ പാതയില്‍ റോഡിനു കുറുകെ മരം വീണതിനാല്‍ ഏറെ സമയം ഗതാഗത തടസ്സമുണ്ടായി.
തീരപ്രദേശങ്ങള്‍ കനത്ത കടലാക്രമണ ഭീഷണിയിലാണ്. മഴ ഏതാനും ദിവസങ്ങള്‍ കൂടി ശക്തമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയ സൂചന. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്കി. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications