കോളേജ് വിദ്യാര്‍ത്ഥിയുടെ ജഡം കായലില്‍
അഞ്ചാലുംമൂട്: പരീക്ഷാഫലമറിയാന്‍ പോയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കായലില്‍ കണ്ടെത്തി. കൊട്ടിയം മയ്യനാട് കരിക്കട്ടഴികം എസ്.കെ.നിവാസില്‍ ശശികുമാറിന്റെയും സുശീലയുടെയും മകന്‍ കലേഷ് കുമാറി22)ന്റെ മൃതദേഹമാണ് വെള്ളിമണ്‍ സ്റാര്‍ച്ച് ഫാക്ടറിക്കു സമീപം അഷ്ടമുടിക്കായലില്‍ കണ്ടെത്തിയത്.
കൊല്ലം എസ്.എന്‍.കോളേജിലെ ബി.കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കലേഷ് പരീക്ഷാഫലമറിയാന്‍ മൂന്നു ദിവസം മുമ്പാണ് വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് കലേഷിനെ കണ്ടെത്താന്‍ വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


Click it and Unblock the Notifications