മാരുതിയുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്
ദില്ലി: മാരുതി കാറിന്റെ കയറ്റുമതിയില്‍ വന്‍ ഇടിവ്. ഇക്കഴിഞ്ഞ ജൂലായില്‍ മാരുതിയുടെ കയറ്റുമതി 35.6 ശതമാനം കുറഞ്ഞു. കാര്‍ കയറ്റുമതി രംഗത്ത് കമ്പനിയുടെ പങ്ക് 95 ശതമാനത്തില്‍ നിന്ന് 58 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ് ഇതോടെ.
എന്നാല്‍ മാരുതിയുടെ മുഖ്യ കച്ചവട എതിരാളികളായ ടെല്‍കോ തങ്ങളുടെ കച്ചവടത്തില്‍ നേട്ടുമുണ്ടാക്കി. ടെല്‍കോയുടെ യാത്രാവണ്ടികളും വിവിധോദ്ദേശ്യ വാഹനങ്ങളും കഴിഞ്ഞ മാസം കൂടുതല്‍ വിറ്റു പോയി.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മാരുതിയുടെ സ്പീഡ് കുറച്ചിരിക്കുന്നത്.
ജൂലായില്‍ ഇന്ത്യയില്‍ നിന്ന് ആകെ കയറ്റുമതി ചെയ്ത യാത്രാവാഹനങ്ങളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ദ്ധനവുണ്ടായി.












Click it and Unblock the Notifications