ബി ജെ പി ദേശീയ സമ്മേളനം തുടങ്ങി
നാഗ്പൂര്‍ : ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗം ആഗസ്ത് 26 ശനിയാഴ്ച രാവിലെ പ്രസിഡന്റ് കുശഭാവു താക്കറെയുടെ അദ്ധ്യക്ഷതയില്‍ നാഗ്പൂരില്‍ ആരംഭിച്ചു.
പ്രധാനമന്ത്രി വാജ്പേയിയും ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയും വൈകുന്നേരം സമ്മേളനത്തിനെത്തും. ബിജെപിയുടെ ആദ്യത്തെ ദളിത് പ്രസിഡന്റായി ബംഗാരു ലക്ഷ്മണ്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യത്തെ സമ്മേളനമാണിത്.
കശ്മീര്‍ സംഭവവികാസങ്ങളും ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികളുമായുള്ള പാര്‍ട്ടിയുടെ ബന്ധവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.സമ്മേളന നഗരി മുഴുവന്‍ കാവിക്കൊടികളാലും തോരണങ്ങളാലും അലങ്കരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications