ക്രിസ്ത്യന്‍ പുരോഹിതനെ നനായി നടത്തിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സുരേന്ദര്‍നഗറില്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ ഒരു സംഘം അജ്ഞാതര്‍ ആക്രമിക്കുകയും റോഡിലൂടെ നനായി നടത്തിക്കുകയും ചെയ്തു.
ആഗസ്ത് 24 വ്യാഴാഴ്ചയാണ് സംഭവം . ഒരു മതാഘോഷംനടക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്.
ഇരുപത്തൊമ്പതുകാരനായ ആര്‍തര്‍ ചിമന്‍ലാല്‍ രജ്വാദിയും മറ്റ് രണ്ട് പുരോഹിതരും ആഘോഷത്തിനിടയില്‍ മതലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. അവരുടെയടുത്തെത്തിയ ഇരുപതോളം വരുന്ന സംഘം രജ്വാദിയെ ഭീഷണിപ്പെടുത്തി. ബലം പ്രയോഗിച്ച് രജ്വാദിയുടെ വസ്ത്രങ്ങളഴിച്ചു.
തുടര്‍ന്ന് റോഡിലൂടെ രജ്വാദിയെ നടത്തിച്ചു. ഇതിനിടയില്‍ സംഘം രജ്വാദിയെ ഉപദ്രവിക്കുകയും ചെയ്തു.
ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പുരോഹിതനെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി.












Click it and Unblock the Notifications