Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ മുത്തശ്ശിയാകുന്നു

ദില്ലി: നെഹ്റു കുടുംബത്തിലേക്ക് ഒരംഗം കൂടി പിറക്കാന്‍ ഇനി നാളുകള്‍ മാത്രം. തന്റെ കടിഞ്ഞൂല്‍കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്ന പ്രിയങ്കാഗാന്ധിയെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സോണിയാഗാന്ധി തന്റെ ആദ്യത്തെ വിദേശപര്യടനം മാറ്റിവെച്ച് താന്‍ മുത്തശ്ശിയാകാന്‍ പോകുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ്. സപ്തംബര്‍ 28 മുതല്‍ 31 വരെ ഐക്യരാഷ്ട്രസംഘടനയുടെ ഒരു പരിപാടിക്കായി പോകുന്ന ഇന്ത്യന്‍ സംഘത്തില്‍ സോണിയയും അംഗമാണെന്ന ്നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയനേതാവെന്ന നിലയിലുള്ള തന്റെ ആദ്യത്തെ ഔദ്യോഗിക വിദേശപര്യടനം സോണിയ മാറ്റിവെച്ചു.

ആഗസ്ത് 23 ബുധനാഴ്ച മാസം തികയുന്നതിനു മുമ്പ് പ്രിയങ്ക പ്രസവിച്ചു എന്ന അപവാദം പരന്നത് ഗംഗാറാം ആശുപത്രി ജീവനക്കാരെ കുറച്ചൊന്നുമല്ല കുഴക്കിയത്. ജിജ്ഞാസയോടെയുള്ള ഫോണ്‍വിളികളും വാര്‍ത്താലേഖകരുടെ അന്വേഷണങ്ങളും തുടര്‍ച്ചയായി വന്നപ്പോള്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ അവര്‍ ശരിക്കും ആയാസപ്പെടുക തന്നെ ചെയ്തു. ഒടുവില്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.എസ്.കെ. ശര്‍മക്ക് വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നു.

സപ്തംബര്‍ ആദ്യത്തിലാണ് പ്രിയങ്കയുടെ പ്രസവതീയതി. മാസം തികയുന്നതിന് മുമ്പ് പ്രസവിക്കാന്‍ യാതൊരു സാധ്യതയുമില്ല. പ്രിയങ്കക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നില്ല.- ഡോ. ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+