ബാലന്‍ കെ. നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്രനടന്‍ ബാലന്‍ കെ. നായര്‍ അന്തരിച്ചു. അദ്ദേഹത്തിന് 68 വയസായിരുന്നു.
ആഗസ്ത് 26 ശനിയാഴ്ച രാവിലെ 11.15ന് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു അന്ത്യം.
മജ്ജയില്‍ ട്യൂമര്‍ വളരുന്ന രോഗം ബാധിച്ച് അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ജൂലൈ 17ന് രോഗനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശാരദയാണ് ഭാര്യ. അനില്‍, മേഘനാദന്‍, അജി, ലത, സുജാത എന്നിവര്‍ മക്കളാണ്.
ഓപ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഭരത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുഭാവം പകര്‍ന്ന നടനായിരുന്നു ബാലന്‍ കെ. നായര്‍. 14-ാം വയസില്‍ ഒരു നാടകനടനായിട്ടായിരുന്നു അദ്ദേഹം അഭിനയജീവിതത്തിന് തുടക്കമിട്ടത്.












Click it and Unblock the Notifications