Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം തുടങ്ങി

തിരുവനന്തപുരം: രണ്ടു ഘട്ടമായി നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ആദ്യദിവസമായ ആഗസ്ത് 25 വെള്ളിയാഴ്ച ആകെ 63 പേര്‍ പത്രിക നല്‍കി.

ഗ്രാമപഞ്ചായത്ത് (47), ബ്ലോക്ക് പഞ്ചായത്ത് (3), മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ വാര്‍ഡ് (13) എന്നീ സീറ്റുകളിലേക്കാണ് പത്രികാസമര്‍പ്പണം നടന്നത്. ജില്ലാ പഞ്ചായത്തുകളിലേക്ക് ആരും ഇതുവരെ പത്രിക നല്‍കിയിട്ടില്ല.

ഗ്രാമപഞ്ചായത്തുകളില്‍ കൊല്ലം, ഇടുക്കി എന്നീ ജില്ലകളില്‍ രണ്ടു വീതവും, പത്തനംതിട്ട ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഒന്നു വീതവും എറണാകുളത്ത് 12-ഉം പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കാസര്‍കോട്ട് ഏഴും പേര്‍ പത്രിക സമര്‍പ്പിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം ബ്ലോക്ക് പഞ്ചായത്തുകളിലേക്കാണ് പത്രികാസമര്‍പ്പണം നടന്നത്. തിരുവനന്തപുരം നഗരസഭയില്‍ മൂന്നും കൊല്ലത്ത് അഞ്ചും ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ മൂന്നും എറണാകുളം, മലപ്പുറം എന്നിവടങ്ങളില്‍ ഒന്നും വീതം പേര്‍ പത്രിക നല്‍കി.

സപ്തംബര്‍ 25, 27 തീയതികളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതായുള്ള സംസ്ഥാനസര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഔദ്യോഗിക വിജ്ഞാപനങ്ങള്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് പത്രികാസമര്‍പ്പണം തുടങ്ങിയത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം സപ്തംബര്‍ ഒന്നാണ്. സപ്തംബര്‍ രണ്ടിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പിന്‍വലിക്കാനുള്ള അവസാനതീയതി സപ്തംബര്‍ നാലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+