ബാലന്‍ കെ. നായരുടെ ശവസംസ്കാരം ഞായറാഴ്ച
തിരുവനന്തപുരം: അന്തരിച്ച നടന്‍ ബാലന്‍ കെ. നായരുടെ ശവസംസ്കാരം ആഗസ്ത് 27ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും. ഷൊര്‍ണൂരിലെ രാമന്‍കണ്ടത്തുള്ള അദ്ദേഹത്തിന്റെ വീട്ടുപറമ്പിലാണ് സംസ്കാരം നടക്കുക.
ഞായറാഴ്ച രാവിലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി ഷൊര്‍ണൂരെ വീട്ടിലേക്ക് കൊണ്ടുപോവും. മൃതദേഹം എംബാം ചെയ്തിട്ടുണ്ട്.
ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു ബാലന്‍ കെ. നായരുടെ അന്ത്യം. പ്രതിപക്ഷനേതാവ് എ.കെ. ആന്റണി, മേയര്‍ ശിവന്‍കുട്ടി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.പി.എം സെക്രട്ടറിയേറ്റംഗം കോടിയേരി ബാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ കെ. മധു എന്നിവരെത്തി അന്ത്യോചാരമര്‍പ്പിച്ചു.












Click it and Unblock the Notifications