കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐവിഭാഗം തല്ക്കാലം ഗ്രൂപ്പ് പ്രവര്‍ത്തനത്തിനില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: ഗ്രൂപ്പ് പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തി വയ്ക്കാന്‍ ആഗസ്ത് 26 ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ യോഗം തീരുമാനിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി. എഫിന്റെ വിജയത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമായി. കെ.കരണാകരന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പക്ഷേ കരുണാകരന്റെ പനമ്പിള്ളി നഗര്‍ വസതിയില്‍ പ്രമുഖ നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. കെ. മുരളീധരന്‍ എം. പി.യുടെ അധ്യക്ഷതയിലായിരുന്നു യോഗം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഒക്ടോബര്‍ രണ്ടാം വാരത്തില്‍ എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനമായി. ഇതിനകം യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന സംബന്ധിച്ച് ധാരണയായില്ലെങ്കില്‍ പുതിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുക്കും.

പുന:സംഘടനെയെക്കുറിച്ചോ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ചോ പരാതിയുമായി ഹൈക്കമാന്റിനെ ഇനി സമീപിക്കില്ലെന്നും കെ.മുരളീധരനും മറ്റു നേതാക്കളും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

എം. പി മാര്‍, എം.എല്‍ . എ മാര്‍, കെ. പി. സി. സി നിര്‍വാഹക സമിതി അംഗങ്ങള്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

വി.എസ്. ശിവകുമാര്‍ എം. പി, എം. എല്‍. എ മാരായ വി. ബാലറാം, പി.ജെ. ജോയ്, ഇ.ജെ. ആഗസ്തി, സാവിത്രി ലക്ഷ്മണന്‍, രാധാ രാഘവന്‍, വി.ജെ. പൗലോസ്, തേറമ്പില്‍ രാമകൃഷ്ണന്‍, പി.പി.തങ്കച്ചന്‍, ശോഭനാ ജോര്‍ജ്, മുതിര്‍ന്ന നേതാക്കളായ പി.സി. ചാക്കോ, പ്രഫ.കെ. വി. തോമസ്, എം. പി.ഗംഗാധരന്‍, കടവൂര്‍ ശിവദാസന്‍, ശരത്ചന്ദ്ര പ്രസാദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, എന്‍.ഡി.അപ്പച്ചന്‍, സി. എന്‍ ബാലകൃഷ്ണന്‍, വര്‍ക്കല കഹാര്‍, ഡി.സുഗതന്‍, എ.വി.ഗോപിനാഥ്, എ. എ.സമദ്. എം. കമലം, അല്‍ഫോണ്‍സ ജോണ്‍, മാലേത്ത് സരളാദേവി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട രവി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ആറു ഡി.സി. സി പ്രസിഡന്റുമാര്‍ യോഗത്തിനെത്തി. നേതൃയോഗത്തില്‍ സംസാരിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കി. കരുണാകരന്‍ പങ്കടുക്കാതിരുന്നതിനാല്‍ യോഗത്തില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല.നേതൃയോഗത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ പ്രത്യേക യോഗവുംനടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X