Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം കീഴടങ്ങലല്ല: മുരളീധരന്‍

കൊച്ചി: ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത് ആരുടെയും മുന്നില്‍ കീഴടങ്ങലല്ലെന്ന് കെ .മുരളീധരന്‍ . ഐ ഗ്രൂപ്പ് തീരുമാനം വിശദീകരിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി. അങ്ങനെ വ്യാഖ്യാനിച്ചാല്‍ തന്നെ യു.ഡി.എഫിനു വേണ്ടി ചെയ്യുന്നതാണിതെന്നു മനസ്സിലാക്കിയാല്‍ മതി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫി ന്റെ വിജയസാധ്യതയെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ലീഗിന്റെ സമ്മര്‍ദ്ദമൊന്നുമില്ലെന്ന് മുരളി വ്യക്തമാക്കി. കോണ്‍ഗ്രസിനെ സംബന്ധിച്ച തീരുമാനങ്ങള്‍ കോണ്‍ഗ്രസ് തനിയെ കൈക്കൊള്ളും. ലീഗ് യു.ഡി.എഫിലെ ഘടകകക്ഷി മാത്രമാണ്.

സമുന്നതനായ നേതാവ് കെ.കരുണാകരനെ ദില്ലിയില്‍ വിളിച്ചു വരുത്തി അദ്ദേഹത്തെ അപമാനിച്ചതില്‍ കേരളത്തിലെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉത്കണ്ഠയുണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കടുത്ത മുഴുവന്‍ പേരും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അമര്‍ഷവും വേദനയും ഹൈക്കമാന്‍െറിനെ അറിയിക്കും.

യു.ഡി.എഫിന് രൂപം നല്‍കുന്നതിലും അതിനെ ശക്തിപ്പെടുത്തുന്നതിലും മറ്റാരേക്കാളും ത്യാഗം അനുഭവിച്ച ആളാണ് കെ. കരുണാകരന്‍. അദ്ദേഹത്തെ വെറുതെ ഇറക്കി വിടാമെന്നോ മൂലയ്ക്കിരുത്താമെന്നോ ആരും വ്യാമോഹിക്കേണ്ട. കരുണാകരന്‍ വിയര്‍പ്പൊഴുക്കി കെട്ടി പ്പടുത്തതാണ് കേരളത്തില്‍ ഇന്നുള്ള കോണ്‍ഗ്രസ്-മുരളി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+