Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ പാര്‍ട്ടി വിടില്ല : പൂജാരി

തിരുവനന്തപുരം : പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കരുണാകരന്‍ കോണ്‍ഗ്രസിന് ദോഷമായതൊന്നും ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്ന് കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ പൂജാരി പറഞ്ഞു.

കേരളത്തില്‍ കരുണാകരന്‍ തൃണമൂലിന്റെ പാത സ്വീകരിക്കില്ലെന്നും ആഗസ്ത്25 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പൂജാരി പറഞ്ഞു.

ഹൈക്കമാന്റ് തീരുമാനങ്ങളെക്കുറിച്ച് കരുണാകരന്‍ പറഞ്ഞത് മുതിര്‍ന്ന നേതാവെന്ന നിലക്കുള്ള അഭിപ്രായം മാത്രമാണ്. അല്ലാതെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ല. പോഷകസംഘടനകള്‍ പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്റിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടതെന്ന് പൂജാരി വ്യക്തമാക്കി.

കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ നിജലിംഗപ്പയുടെയും ഗുണ്ടുറാവുവിന്റെയും അനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്ന് പൂജാരി മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി വിട്ടുപോയവര്‍ ഒന്നുമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. നവംബര്‍ ഒന്നിനായിരിക്കും എഐസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും പൂജാരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+