ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ നാലായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.
കൊന്നക്കാടിനടുത്ത് മഞ്ചുച്ചാലിലെ ബാലകൃഷ്ണന്റെ മകന്‍ ടി.വി. രവീന്ദ്രന്‍ (30) ആണ് മരിച്ചത്. പാലം കടക്കുന്നതിനിടയില്‍ ചൈത്രവാഹിനി പുഴയിലെ കനത്ത ഒഴുക്കില്‍ പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴ രണ്ടു ദിവസം കൂടി തിമര്‍ത്തുപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
തുടര്‍ച്ചായി മൂന്നാമത്തെ ദിവസവും പെയ്യുന്ന പേമാരിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications