Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.ഡി.എഫിനകത്ത് അസ്വസ്ഥത പുകയുന്നു

തിരുവനന്തപുരം കരുണാകരന്റെ പെട്ടെന്നുള്ള പൊട്ടിത്തെറിയില്‍ യു.ഡി. എഫിലെ ഘടകകക്ഷികള്‍ അസ്വസ്ഥരാണ്. കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇക്കാര്യം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് മുന്നണിക്കു ദോഷമാകുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

കരുണാകരന്റെ നീക്കങ്ങള്‍ മുന്നണിക്കു ദോഷമാണെന്നു കണ്ടാല്‍ ഭാവി പരിപാടികളെക്കുറിച്ചാലോചിക്കാന്‍ ലീഗ് നേതൃത്വം യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കേരളകോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി.എം. ജേക്കബ് കോണ്‍ഗ്രസ് നേതാക്കളോടാവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുതലാക്കിയാണ് ഇടതുമുന്നണി വളര്‍ന്നിട്ടുള്ളതെന്നും ജേക്കബ് ചൂണ്ടിക്കാട്ടി.

എന്നാല്‍ തന്റെ നീക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദോഷമൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് കരുണാകരന്‍. ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനെതിരേ ജനങ്ങല്‍ ആഞ്ഞടിക്കുമെന്ന വിശ്വാസമാണ് അദ്ദേഹത്തിന്. ഇടതുമുന്നണിയെ തോല്‍പ്പിക്കാനാവുന്നതെല്ലാം ഞാന്‍ ചെയ്യും. എന്നാല്‍ ചില ആളുകള്‍ക്ക് സ്വന്തം കാര്യം സംരക്ഷിക്കണമെന്ന താത്പര്യമേയുള്ളൂ - കരുണാകരന്‍ കുറ്റപ്പെടുത്തി.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കേണ്ടെന്ന ഐ ഗ്രൂപ്പിലെ മറ്റു നേതാക്കളുടെ ചിന്താഗതിയാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും കരുണാകരനെ പിന്തിരിപ്പിക്കുന്നതെന്നറിയുന്നു. പ്രശ്നങ്ങള്‍ എങ്ങനെയും ഒത്തു തീര്‍പ്പാക്കണമെന്ന നിലപാടാണ് ഭ ൂരിപക്ഷം ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും .

കരുണാകരന്റെ പ്രസ്താവനകളോട് എ.കെ ആന്റണി ഇനിയും പ്രതികരിച്ചിട്ടില്ലെന്നതും പ്രശ്നങ്ങള്‍ ആളിക്കത്തിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.ആഗസ്ത് 25 ന് ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ആന്റണിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ വഷളാക്കരുതെന്ന നിലപാടാണ് എ ഗ്രൂപ്പും സ്വീകരിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ വഷളാക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് കെ .പി. സി. സി ജനറല്‍ സെക്രട്ടറിയും ആന്റണി ഗ്രൂപ്പ് നേതാവുമായ എം. എം ഹസന്‍ ഇന്ത്യാ ഇന്‍ഫോ യോടു പറഞ്ഞു. ഇനിയും ഗ്രൂപ്പു വഴക്കിനു പോകാന്‍ കോണ്‍ഗ്രസ് ശക്തമല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടും-ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+