Get Updates
Get notified of breaking news, exclusive insights, and must-see stories!

പുളിങ്കുന്ന് വള്ളം കളി ഇന്ന്

മങ്കൊമ്പ് : ആഗസ്ത് 26 ശനിയാഴ്ച പുളിങ്കുന്ന് ആറ്റില്‍ പത്താമത് രാജീവ് ഗാന്ധി ട്രോഫിക്കായുള്ള വള്ളം കളി മത്സരം നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരം ഹൈക്കോടതി ജസ്റിസ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാര്‍ സുവനീര്‍ പ്രകാശിപ്പിക്കും.

ചമ്പക്കുളം , പായിപ്പാട് , വെള്ളംകുളങ്ങര , ആലപ്പാട്ട് ചുണ്ടന്‍ , ചെറുതന, നടുഭാഗം ചുണ്ടന്‍, ആയാംപറമ്പ് വലിയ ദിവാന്‍ജി, അംബേദ്കര്‍, ആനാരി പുത്തന്‍ ചുണ്ടന്‍ എന്നിവയാണ് ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ മത്സരിക്കുന്നത്.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം കൂടാതെ വെപ്പ് , ഇരുട്ടുകുത്തി വിഭാഗത്തിലും മത്സരമുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ജലഘോഷയാത്രയും നാവികസേനയുടെ വ്യോമാഭ്യാസപ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+