ബച്ചന് വധഭീഷണി;കനത്ത സുരക്ഷ
മുംബയ് : അമിതാഭ് ബച്ചന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് ബച്ചന്റെ സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ടെലിഫോണിലൂടെ അജ്ഞാതര്‍ വധഭീഷണിയുയര്‍ത്തിയതിനു ശേഷം ബച്ചന്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്ന് 58 വയസ്സുകാരനായ ബച്ചന്റെ അന്ധേരിയിലെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ബച്ചന്‍ വിസ്സമ്മതിച്ചു. ഹേമമാലിനിയെയും ദിലീപ്കുമാറിനെയും വീരപ്പന്‍ തട്ടിക്കൊണ്ടു പോയേക്കുമെന്ന് ചില വിവരങ്ങള്‍ ലഭിച്ചതായും മുംബൈ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications