Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ മരണം 15 ആയി

തിരുവനന്തപുരം : കാലവര്‍ഷക്കെടുതികള്‍ കനത്ത നാശം വിതക്കുന്ന കേരളത്തില്‍ ഇതുവരെ 15 പേര്‍ മരിച്ചു. ആഗസ്ത് 26ന് 10 പേരാണ് പേമാരിയും വെള്ളപ്പൊക്കവും മൂലം മരണമടഞ്ഞത്.

കോട്ടയം ജില്ലയില്‍ നാല് പേരാണ് ആഗസ്ത് 26ന് മഴക്കെടുതികളില്‍പ്പെട്ട് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേരും തൃശ്ശൂര്‍, പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മണിയാറന്‍കുടിയിലും പേപ്പാറയിലും ആഗസ്ത് 26ന് വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ടയിലെ സീതത്തോടിലും കട്ടപ്പനക്കടുത്തുള്ള കൊച്ചുതോവാളയിലും ഉരുള്‍പൊട്ടി. ഒരിടത്തു നിന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കേരളത്തില്‍ രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന മഴ കനത്ത നാശനഷ്ടമാണ് വരുത്തിയത്. നൂറോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏകദേശം 700 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുറഞ്ഞത് 5000 കുടുംബങ്ങളെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തരസഹായം നല്‍കുന്നതിന് കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കൃഷി മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+