കരുണാകരനെ അവഗണിക്കാനാവില്ല- ആന്റണി
കൊച്ചി: കെ.കരുണാകരനെപ്പോലെ സമുന്നതനായ നേതാവിനെ അവഗണിച്ച് കേരളത്തില്‍ കോണ്‍ഗ്രസ്സിന് മുന്നോട്ടു പോകാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പറഞ്ഞു.
പനമ്പള്ളി നഗറിലുള്ള കരുണാകരന്റെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടശേഷം എറണാകുളം ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ആന്റണി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് ആന്റണി പറഞ്ഞു. ഹൈക്കമാന്റ് കരുണാകരനെ അപമാനിച്ചെന്ന ഐ ഗ്രൂപ്പിന്റെ ആരോപണത്തെക്കുറിച്ചും വിവാദമായ യൂത്ത് കോണ്‍ഗ്രസ്സ് പുനഃസംഘടനയെക്കുറിച്ചും പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല.
ആഗസ്ത് 27 ഞായറാഴ്ച രാവിലെ 11നാണ് ആന്റണി കരുണാകരന്റെ വസതിയിലെത്തിയത്. അടച്ചിട്ട മുറിയില്‍ ഇരു നേതാക്കളും ഒരു മണിക്കൂറോളം സംസാരിച്ചു.
കരുണാകരനെ ദില്ലിയില്‍ വിളിച്ചുവരുത്തി അപമാനിച്ചതില്‍ ആഗസ്ത് 26 ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആന്റണിയുടെ കൊച്ചി സന്ദര്‍ശനം.












Click it and Unblock the Notifications