രാഷ്ട്രപതിയുടെ തറവാട് ഗവേഷണകേന്ദ്രമാകുന്നു
തിരുവനന്തപുരം: രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ തറവാട് ആയുര്‍വേദ ഗവേഷണ കേന്ദ്രമാകുന്നു. നാരായണന്റെ ഉഴവൂരുള്ള വീട്ടില്‍ 10 കോടി രൂപ ചെലവിട്ട് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ശാന്തിഗിരി ആശ്രമമാണ്.
രാഷ്ട്രപതി ജനിച്ചു വളര്‍ന്ന ഈ വീട് നാരായണന്റെ സഹോദരി കെ.ആര്‍. ഗൗരി ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ ഇഷ്ടദാനമായി നല്‍കിയിരിക്കുകയാണെന്ന് ശാന്തിഗിരി ആശ്രമം അധികാരികള്‍ വ്യക്തമാക്കി.
തന്റെ തറവാടും 14 സെന്റ് ഭൂമിയും ഗവേഷണകേന്ദ്രത്തിനായി നല്‍കുന്നതില്‍ സന്തോഷമറിയിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ കത്തും ആശ്രമത്തിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications