വീരപ്പനെ വാഴ്ത്തിയ പത്രങ്ങള്‍ക്കെതിരെ നായനാര്‍
തിരുവനന്തപുരം: വീരപ്പനെപ്പോലുള്ള വനംകൊള്ളക്കാരനെ പ്രകീര്‍ത്തിച്ച പത്രങ്ങള്‍ക്കു മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വിമര്‍ശനം.സമൂഹത്തിലെ അനാചാരങ്ങളെയും കുറ്റവാളികളെയും മാധ്യമങ്ങള്‍ വളരെ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതിനെ നായനാര്‍ ശക്തമായി വിമര്‍ശിച്ചു.
കേരളത്തില്‍ നടക്കുന്ന കൂട്ട ആത്മഹത്യകളെ അതിശയോക്തിയോടെ പ്രസിദ്ധീകരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഫോര്‍ത്ത് എസ്റേറ്റ് എന്ന ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യവേയാണ് നായനാര്‍ ഇക്കാര്യം പറഞ്ഞത്.
കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ വീരപ്പന് ഇലക്ട്രോണിക് -അച്ചടി മാധ്യമങ്ങള്‍ കൂടുതല്‍ സ്ഥലം അനുവദിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് മാര്‍ക്കറ്റിംഗാണ് ജേര്‍ണലിസത്തെ നിയന്ത്രിക്കുന്നതെന്ന് പറഞ്ഞ നായനാര്‍ നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊന്നില്ലെന്ന് പറഞ്ഞു. മാനേജ്മെന്റിനോടൊട്ടി നില്‍ക്കേണ്ടിവരുന്നതു കൊണ്ട് ഇന്ന് ഒരു പത്രപ്രവര്‍ത്തകനും നിഷ്പക്ഷനാകാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന് നന്മചെയ്യാന്‍ പത്രപ്രവര്‍ത്തനത്തില്‍ സത്യസന്ധത പാലിക്കാന്‍ അദ്ദേഹം പത്രപ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications