കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോപാര്‍ക്ക്-ഗള്‍ഫാര്‍ സംരംഭം ഉപേക്ഷിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ടെക്നോപാര്‍ക്കിന്റെയും ഒമാനിലെ ഗള്‍ഫാര്‍ ഗ്രൂപ്പിന്റെയും 156 കോടി രൂപയുടെ സംയുക്തസംരംഭം ഉപേക്ഷിച്ചേക്കുമെന്ന് ടെക്നോപാര്‍ക്ക് തലവന്‍ കെ.ജി. സതീഷ്കുമാര്‍ പറഞ്ഞു.

ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് വേണ്ടി രൂപം കൊടുത്ത സംയുക്ത സംരംഭം ഇരു കൂട്ടരുടെയും അഭിപ്രായവ്യത്യാസം മൂലം നടക്കാതെ പോവുകയാണ്. മലയാളിയായ പി.മുഹമ്മദാലിയാണ് ഗള്‍ഫാറിന്റെ പ്രൊമോട്ടര്‍. പദ്ധതിയില്‍ 76 ശതമാനം വിഹിതം മുഹമ്മദാലിക്കും ബാക്കി ടെക്നോപാര്‍ക്കിനുമായിരുന്നു.

ഇതോടെ ടെക്നോപാര്‍ക്കിന്റെ ഭാവി അവതാളത്തിലായിരിക്കുകയാണ്. 1990 ല്‍ ആരംഭിച്ച പാര്‍ക്കിന്റെ വളര്‍ച്ച പ്രതീക്ഷിച്ച വേഗതയിലായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കിന്റെ വരുമാനം 70 കോടി രൂപ മാത്രമായിരുന്നു.

പദ്ധതിക്കു വേണ്ടി 26 ഏക്കര്‍ നല്‍കാമെന്ന് ടെക്നോപാര്‍ക്ക് അധികൃതര്‍ സമ്മതിച്ചിരുന്നു. ബി ഒ ടി അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു ഗള്‍ഫാര്‍ ഉറപ്പ് നല്‍കിയത്. കരാര്‍ സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം ഓഹരി വിഹിതം സംബന്ധിച്ച് ചില പ്രധാന വകുപ്പുകള്‍ ചേര്‍ക്കണമെന്ന ടെക്നോപാര്‍ക്കിന്റെ അഭിപ്രായം ഗള്‍ഫാര്‍ സ്വീകരിച്ചില്ലെന്ന് സതീഷ്കുമാര്‍ പറഞ്ഞു.

പദ്ധതി നടപ്പായില്ലെങ്കിലും ഗള്‍ഫാറിന് സോഫ്ട്വെയര്‍ ഉള്‍പ്പടെയുള്ള മേഖലയില്‍ വ്യവസായം തുടങ്ങാന്‍ 25 വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിന് നല്‍കുമെന്ന് സതീഷ്കുമാര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X