Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദത്തിന് റഷ്യയില്‍ പ്രചാരം

മോസ്കോ: ഇന്ത്യന്‍ ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശ്വാസം റഷ്യയില്‍ വേരൂന്നുന്നു. റഷ്യയിലെ ഡോക്ടര്‍മാരെ ആയൂര്‍വേദം പരിശീലിപ്പിക്കുന്നതിന് ഇപ്പോള്‍ അവിടുത്തെ നാമി റഷ്യന്‍ മെഡിക്കല്‍ ഗവേഷണ കേന്ദ്രം അനുമതി നല്‍കിയിരിക്കുകയാണ്. കൂടാതെ രാജ്യത്തുടനീളം ആയുര്‍വേദ ക്ലിനിക്കുകള്‍ തുടങ്ങാനും പരിപാടിയുണ്ട്.

ചെര്‍ണോബില്‍ ആണവ റേഡിയേഷനിരയായ 85 പേരില്‍ നടത്തിയ ആയുര്‍വേദ ചികിത്സ വിജയമായതോടെയാണ് ഗവേഷണ കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തത്. റഷ്യന്‍ ജേര്‍ണലായ ദി തീം പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സന്ധിവാതം, സ്പോണ്ടിലൈറ്റിസ് ,ഭഗന്ദ്വരം തുടങ്ങിയ നാഡീ-പേശീ സംബന്ധ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മം ഏറെ ഉപയോഗപ്രദമാണെന്നും റഷ്യന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സക്കായി പഞ്ചകര്‍മ്മവും ക്ഷാരസൂത്രയും പ്രയോഗിക്കാന്‍ റഷ്യന്‍ ആരോഗ്യമന്ത്രാലയവും അനുമതി നല്‍കിയിട്ടുണ്ട്.

ആയുര്‍വേദത്തിന്റെ ശാസ്ത്രീയാടിത്തറയെക്കൂടാതെ രോഗങ്ങളോടുള്ള ആയൂര്‍വേദത്തിന്റെ സമീപനവും ചികിത്സാരീതികളും റഷ്യന്‍ ഡോക്ടര്‍മാരെ അങ്ങേയറ്റം ആകര്‍ഷിച്ചുവെന്ന് ജേര്‍ണല്‍ പറയുന്നു.

കുറച്ചു മുമ്പ് കേരളത്തില്‍ നിന്നുള്ള ചില ആയുര്‍വേദ വിദഗ്ധന്മാര്‍ റഷ്യയിലെ ചികിത്സാകേന്ദ്രങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളാണ് റഷ്യക്ക് തീരെ അപരിചിതമായിരുന്ന ആയൂര്‍വേദത്തിന്റെ ലോകത്തേക്ക് വാതില്‍ തുറന്നത്. റഷ്യയില്‍ ആയൂര്‍വേദം കൂടുതല്‍ വ്യാപകമാകണമെങ്കില്‍ ഇന്ത്യയിലെ വിദഗ്ധരുടെ സഹായം തേടുമ്പോള്‍ തന്നെ അവിടുത്തെ ഡോക്ടര്‍മാരെയും പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് ഗവേഷണം കേന്ദ്രം മനസ്സിലാക്കിയിട്ടുണ്ട്.

ഇതിന്റെ മുന്നോടിയായി ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിപ്പിക്കാനായി മോസ്കോ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കോ-സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സയന്‍സസ് ഒരു കോഴ്സ് തുടങ്ങിക്കഴിഞ്ഞു. ആയുര്‍വേദത്തില്‍ ഗവേഷണം നടത്താനാഗ്രഹിക്കുന്നവര്‍ക്കായി രണ്ടുവര്‍ഷവും മൂന്നു വര്‍ഷവും ദൈര്‍ഘ്യമുള്ള ഓരോ ബിരുദാന്തരബിരുദ കോഴ്സുകളും തുടങ്ങാന്‍ ഇന്‍സ്റിറ്റ്യൂട്ടിന് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+