സിംഗപ്പൂരിലേയ്ക്ക് 1000 കംപ്യൂട്ടര്‍ വിദഗ്ധര്‍
ദില്ലി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(എന്‍.ഐ.ഐ.ടി ) യില്‍ നിന്നും പരിശീലനം നേടിയ 1000 വിവരസാങ്കേതിക വിദ്യാവിദഗ്ധരെ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വിവര സാങ്കേതിക വിദ്യാവികസന ഏജന്‍സി തെരഞ്ഞെടുത്തു.
ഇതു സംബന്ധിച്ച ധാരണാപത്രം സിംഗപ്പൂര്‍ ഇന്‍ഫോകോം ഡവലപ്മെന്റ് അതോറിറ്റിയും എന്‍.ഐ.ഐ.ടി ഏഷ്യാ പസിഫിക് പ്രൈവറ്റ് ലിമിറ്റഡും കൈമാറി. ഇന്ത്യ, മലേഷ്യ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ള എന്‍.ഐ.ഐ.ടി പരിശീലന കേന്ദ്രങ്ങളില്‍ നിന്നാണ് വിദഗ്ധരെ തെരഞ്ഞെടുക്കുക.
ലോക വിവരസാങ്കേതിക വിദ്യാ ഭൂപടത്തില്‍ പ്രധാന സ്ഥാനം നേടിയെടുക്കുക എന്ന താണ് സിംഗപ്പൂരിന്‍െറ ലക്ഷ്യം.












Click it and Unblock the Notifications