ആന്ധ്രയില്‍ പ്രളയം തുടരുന്നു
ഹൈദരാബാദ്: കനത്ത മഴ ആഗസ്ത് 27 ഞായറാഴ്ചയും തുടര്‍ന്നതോടെ ആന്ധ്രപ്രദേശിലെ പ്രളയനില കൂടുതല്‍ വഷളായി. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചക്കുശേഷം ഇതുവരെ 140പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ ഹൈദരാബാദ് നഗരത്തിന് 15കിലോമീറ്റര്‍ അകലെയുള്ള ഫോക്സ്സാഗര്‍ അണക്കെട്ട് രണ്ടാം തവണയും തകര്‍ന്നു. ഇതിനെത്തുടര്‍ന്ന് നേരത്തെ തകര്‍ന്ന ഭാഗം പരിഹരിക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ശ്രമം ഉപേക്ഷിച്ചു. ഇവിടെ നിന്നുള്ള വെള്ളം കുതിച്ചൊഴുകിയെത്തിയതിനെത്തുടര്‍ന്ന് ഹൈദരാബാദ് നഗരഹൃദയത്തിലുള്ള ഹുസൈന്‍ സാഗര്‍ തടാകത്തിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിരിക്കുകയാണ്.
നിരവധി ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. കഴിഞ്ഞ 46വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications