ടാഡാ തടവുകാര്‍ക്കു സോപാധിക ജാമ്യം
മൈസൂര്‍: മൈസൂര്‍ ജയിലില്‍ കഴിയുന്ന 51 ടാഡാ തടവുകാര്‍ക്ക് സോപാധിക ജാമ്യം. രാജ്കുമാറിനെയും മറ്റു മൂന്നു ബന്ദികളേയും മോചിപ്പിക്കുന്നതിനു പകരമായി വീരപ്പന്‍ മോചനം ആവശ്യപ്പെടുന്ന തടവുകാരാണ് ഇവര്‍.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി.എസ്.രാജേന്ദ്രപ്രസാദയാണ് ഈ തടവുകാര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവിട്ടത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ആള്‍ ജാമ്യം അല്ലെങ്കില്‍ 20,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നുമാണ് ഓരോ തടവുകാരനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മാത്രമല്ല, കേസ് സംബന്ധമായ രേഖകളില്‍ കൃത്രിമം കാട്ടുകയോ മറ്റു കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ അരുത്. കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
രാജ്കുമാറിനെയും മറ്റും മോചിപ്പിക്കുന്നതിനുള്ള വീരപ്പന്റെ 14 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ 51 പേര്‍ ഉള്‍പ്പെടെ 121 തടവുകാരെ നിരുപാധികം മോചിപ്പിക്കുക എന്നത് . ഇതില്‍ 70 പേര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു












Click it and Unblock the Notifications