വിദേശ ഇന്ത്യക്കാരുമായുള്ള ബന്ധം ബിജെപി മെച്ചപ്പെടുത്തും
നാഗ്പൂര്‍ : മൂന്ന് കോടിയോളം വരുന്ന വിദേശ ഇന്ത്യക്കാരുമായി ബിജെപി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം പുലര്‍ത്തുമെന്ന് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ വ്യക്തമാക്കി.
നാഗ്പൂരില്‍ നടന്നു വരുന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കവേ ബംഗാരു ലക്ഷ്മണ്‍ വിദേശ ഇന്ത്യക്കാര്‍ നാടിനു വേണ്ടി നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി അവര്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യയോടുള്ള സ്നേഹവും വൈകാരിക ബന്ധവും അവര്‍ നിലനിര്‍ത്തിയെന്ന് ലക്ഷ്മണ്‍ പറഞ്ഞു.
നാനാരാജ്യങ്ങളിലെ ഇന്ത്യക്കാര്‍ കൂടുതല്‍ അടുക്കുകയും പരസ്പര സഹായം വളര്‍ത്തുകയും വേണം. വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ബിജെപിക്ക് ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ധാരാളം ഇന്ത്യന്‍ വംശജരുള്ള ഫിജിയിലുണ്ടായ അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായം രൂപീകരിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിച്ചുവെന്നും ബങ്കാരു ലക്ഷ്മണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications